Tuesday, February 18, 2014

General News


19th February 2014
A TRUTH ABOUT MAATHA AMRUTHAANANDAMAYEE ... THE WORLD CALLING HER " AMMA"

A real foolishness of the world. World`s biggest dirty woman famous in the name ' Amma'. She is the honour of 700 crore  INR and a Swiss Bank Account holder. HOLY HELL tells the real face of Amma the cruel woman...

amma_Gail-TredwellGayathri Twenty two years old 0



i have learn more about MIra Bitz. I am a fan of her. But don't know that how she is manage her pregnancy life with belly dance!!!!!!    Really proud of her and hats off....
I think after her performance definitely her child will die. But no any worries.. she blessed a baby boy..!





ചെറുശ്ശേരി

മലയാള സാഹിത്യത്തിൽ സമുന്നതസ്‌ഥാനം അലങ്കരിക്കുന്ന കൃഷ്‌ണഗാഥയുടെ കർത്താവ്‌. ഉത്തരകേരളത്തിലെ കുറുമ്പ്രനാട്‌ താലൂക്കിൽ ചെറുശ്ശേരി എന്നു പേരുളള ഇല്ലത്ത്‌ ജനിച്ചതായി കരുതപ്പെടുന്നു. കോലത്തനാടു ഭരിച്ചിരുന്ന ഉദയവർമ്മരാജാവിന്റെ സദസ്യനായിരുന്നു കവി എന്ന്‌ കൃഷ്‌ണഗാഥയുടെ തുടക്കത്തിൽതന്നെ സൂചനയുണ്ട്‌. മറ്റു തെളിവുകൾ ലഭ്യമല്ല. (കോലത്തിരി ഉദയവർമ്മയുടെ കാലം 15-ാം ശതകത്തിന്റെ ഉത്തരാർദ്ധമാണെന്ന്‌ കണക്കാക്കപ്പെടുന്നു) അഗാധമായ സൗന്ദര്യബോധം പ്രകടിപ്പിച്ച ചെറുശ്ശേരി മലയാളഭാഷയുടെ അഭിമാനസ്‌തംഭമായി നിലകൊളളുന്നു.

കൃഷ്‌ണഗാഥ, ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ അവതാരകഥ. ഭക്തിയും വാത്സല്യവും പാലും പഞ്ചസാരയും പോലെ അലിഞ്ഞുചേര്ന്ന നറും മലയാളകവിത. ചുണ്ടില്‍ അമ്മിഞ്ഞപ്പാലിനോടൊപ്പം കര്ണ്ണാത്തിന്‌ പീയൂഷമായി താരാട്ടുതൊട്ടിലില്‍ മുതല്‍ മലയാളിക്ക്‌ ലഭിക്കുന്ന കൃഷ്‌ണപ്രസാദമാണ്‌ ചെറുശ്ശേരിയുടെ ഈ മഹാകാവ്യം. സര്വയകാലപ്രസക്തിയുളള ഈ ഗ്രന്ഥം പുണ്യപുരാണഗ്രന്ഥങ്ങളോടൊപ്പം ഓരോ ഭവനങ്ങളിലും നിശ്ചയമായും നിത്യപാരായണം ചെയ്യേണ്ടതുമാണ്‌.

'കൃഷ്‌ണഗാഥ' എന്ന കൃതിയില്‍ ചെറുശ്ശേരി മരിക്കുന്നില്ല. ചിങ്ങമാസത്തിലെ മാത്രമല്ല സംവത്സരങ്ങളിലെ എല്ലാ ദിനങ്ങളിലെയും മലയാളിയുടെ കീര്ത്ത്നപ്പാട്ടു പുസ്‌തകമായ ഈ കൃതിയില്‍ കര്ത്താ്വ്‌ പുനര്ജ്ജ നിച്ചു കൊണ്ടേയിരിക്കുന്നു. കൃഷ്‌ണഗാഥ സാക്ഷാല്‍ കൃഷ്‌ണനായി, ലോകമാകെ സാകല്യമായി മാറുകയാണിവിടെ. 'കൃഷ്‌ണപ്പാട്ടി'ലെ രാസക്രീഡപോലുളള ചില സന്ദര്ഭാങ്ങള്‍ കൃഷ്‌ണന്തണന്നെ നേരിട്ട്‌ വന്നെഴുതി എന്ന്‌ ഐതിഹ്യമുണ്ടല്ലോ? കവി കൃതിയെ എഴുതുകയല്ല. കൃതി കവിയെ എഴുതുകയാണ്‌ എന്ന പുതിയ തത്ത്വം ഈ കവിയും, കവിതയും രൂപകത്തില്‍ എടുത്തുകാട്ടുന്നു.




The actual God..its our own Mom & Dad

" Which home is most clean & neat.....
Which home is following Faith in God...
That home will become wealth and prosperity..!!!!
That home will become like the Rises of Sun..!!! 
The Goddess of money & wealth will come in that home....
Our Mother is the Goddess of wealth & prosperity...
Mother is a woman..!!!
A woman is the mirror of Wealth... & she is the mirror of truth & prosperity. truth is God..!
She is the goddess like Parvathi Devi..!!!!

Father is the great teacher in a home..& the home like a temple..!
The father is the God like Parameswaran...!!
We love our parents..  Love you Mom & Dad..!!!!! "




ഭസ്മധാരണം

ഭസ്മധാരണത്തെ നിസാരമായി കാണരുത്. ഭസ്മധാരണം മഹേശ്വരവ്രതമാണ്. സര്‍വപാപനാശഹരവുമാണ്. ആചാരപരമായ ഒരു ചടങ്ങായിട്ടാണ് ഇതിനെ പലരും കാണുന്നത്. എന്നാല്‍ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിനു വളരെയേറെ പ്രാധാന്യമാണ് ഉള്ളത്. വിധിയാംവണ്ണം യഥാസ്ഥാനങ്ങളില്‍ നിര്‍ദിഷ്ടസമയം ഭസ്മം ധരിക്കുന്നവര്‍ക്ക് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും പുഷ്ടിവര്‍ധനയുണ്ടാകുന്നതാണ്.

പ്രഭാതസ്നാനം കഴിഞ്ഞാലുടന്‍ പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരംകൊണ്ടടച്ചുപിടിച്ചു ഭസ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു കുഴച്ച് ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ട് ഭസ്മധാരണം നടത്തുക. ഭസ്മധാരണഫലശ്രുതിയില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു. - ശിരോമദ്ധ്യത്തിലും നെറ്റിയിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. ശിശ്നജകല്മഷമകറ്റാന്‍ നാഭിയിലും അന്യാശ്ലേഷകല്മഷം മാറികിട്ടാന്‍ പാര്‍ശ്വങ്ങളിലും ഭസ്മമണിയണം. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കും.

പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. സ്ത്രീകള്‍ ഭസ്മം കുഴച്ചുതോടുകയേ പാടില്ല.

ശിരസ്സില്‍, കാതുകളില്‍, നെറ്റിയില്‍, പിന്‍കഴുത്തില്‍, മുന്‍കഴുത്തില്‍, നെഞ്ചില്‍, നാഭിയില്‍, ഉരസ്സുകളില്‍, തോളുകളില്‍, ഇടതുകൈമുകളില്‍, ഇടതുകൈമദ്ധ്യം, വലതുകൈത്തലം, സര്‍വാംഗം എന്നീ ശരീരഭാഗങ്ങളിലാണ് ഭസ്മധാരണം നടത്തേണ്ടത്.

കാലുകളില്‍ ഭസ്മം ധരിക്കുന്നത് കൈകളിലേതുപോലെതന്നെ വേണം.

കുളി കഴിഞ്ഞ് നനച്ച ഭസ്മം തന്നെ ധരിക്കുന്നതെന്തിന്?

ഭസ്മധാരണത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, ചില നേരത്ത് നനച്ച ഭസ്മം ധരിക്കണമെന്നും മറ്റുചിലപ്പോള്‍ നനയ്ക്കാത്ത ഭസ്മം ധരിക്കണമെന്നും പറയാറുണ്ട്‌. ഇത് വൈരുദ്ധ്യമല്ലേയെന്ന് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇതിനുത്തരം നല്‍കാന്‍ പഴമക്കാര്‍ക്കായില്ലെങ്കിലും ഭസ്മത്തിലെ ഔഷധവീര്യത്തെപ്പറ്റി അവര്‍ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നതാണ് വാസ്തവം.

രാവിലെ ഉണര്‍ന്ന് കൈകാല്‍മുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മചട്ടിയില്‍ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മര്‍മ്മസ്ഥാനങ്ങളിലും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പുരട്ടുന്നത് കാണാന്‍ ചിലര്‍ക്കെങ്കിലും ഭാഗ്യമുണ്ടായിട്ടുണ്ട്. സന്ധ്യാസമയത്തും കൈകാല്‍മുഖം കഴുകി വന്നശേഷവും ഇങ്ങനെ ഭസ്മം പുരട്ടാറുണ്ട്. ഈ രണ്ടു സമയങ്ങളിലും അവര്‍ അണിഞ്ഞിരുന്നത് നനയ്ക്കാത്ത ഭാസ്മമായിരുന്നു.

എന്നാല്‍ കുളികഴിഞ്ഞ് വന്നതിനുശേഷമാകട്ടെ ഭസ്മമെടുത്ത് നനച്ചാണ് ദേഹത്ത് പുരട്ടിയിരുന്നത്.

ഈ രണ്ടു തരത്തിലുള്ള ഭസ്മധാരണരീതികള്‍ കാണുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തില്‍ അമിതമായുണ്ടാകുന്ന ഈര്‍പ്പത്തെ വലിച്ചെടുത്തു നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്നാണ്.

ഇത്രയും രേഖപ്പെടുത്തുമ്പോള്‍, നമ്മുടെ ശരീരത്തില്‍ എങ്ങിനെയാണ് രാവിലെയും സന്ധ്യയ്ക്കും മാത്രം അണുബാധയുണ്ടാവുകയെന്ന ചോദ്യം സ്വാഭാവികം. രാത്രിയില്‍ ഒരു വ്യക്തി കിടന്നുറങ്ങുമ്പോള്‍ അയാളുടെ കിടക്കയില്‍ ലക്ഷകണക്കിന് അണുക്കളാണ് വിഹരിക്കുന്നതെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അതുപോലെതന്നെ സന്ധ്യാവേളയിലും അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ ഇതിനകം തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇതും നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ് അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്ക്കാതെ ഭസ്മം ധരിക്കുന്നത്.

കുളിക്കുന്ന സമത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും ക്രമേണ അതിലൂടെ കൊഴുപ്പ് വര്‍ദ്ധിച്ച് അങ്ങനെ സന്ധിവാതമായി മാറാനുമുള്ള സാധ്യത ശാസ്ത്രം തള്ളികളയുന്നില്ല. ഇങ്ങനെയുള്ള നീര്‍ക്കെട്ട് ഒഴിവാക്കാനാണ് കുളിച്ച ശേഷം നനഞ്ഞ ഭസ്മം ധരിക്കുന്നത്.

ഭസ്മധാരണം നടത്തുമ്പോള്‍ ചൊല്ലാനായി ആചാര്യന്മാര്‍ മന്ത്രവും വിധിച്ചിട്ടുണ്ട്.

" ഓം അഗ്നിരിതി ഭസ്മ ജലമിതി ഭസ്മ
സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ
സര്‍വം ഹവാ ഇദം ഭസ്മേ
മന ഏതാനി ചക്ഷും ഷി ഭസ്മ."



No comments:

Post a Comment